
ഒന്നാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ ഇന്റഗ്രേറ്റഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ ഹിസ്റ്ററി (വിദൂര വിദ്യാഭ്യാസം - 2021 അഡ്മിഷൻ റെഗുലർ, 2020 & 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി പരീക്ഷകളുടെ മാത്തമാറ്റിക്സ് പ്രോജക്ട്/ വൈവവോസി പരീക്ഷകൾ മേയ് 15 മുതൽ നടത്തും.
ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ ഇന്റഗ്രേറ്റഡ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷാഫലം
സ്കൂൾ ഒഫ് ബയോസയൻസ് നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്.സി മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി ആൻഡ് ബയോഫിസിക്സ് (ഫാക്കൽറ്റി ഒഫ് സയൻസസ് 2023-25 ബാച്ച് റഗുലർ, 2022-24, 2021-23 ബാച്ച് റീഅപ്പിയറൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ് സി ഇൻഡസ്ട്രിയൽ കെമിസ്ട്രി (2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ (2021 അഡ്മിഷൻ റഗുലർ, 2018-20 അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം, മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മേയ് രണ്ട്, മൂന്ന് തീയതികളിൽ നടക്കും.
കാലിക്കറ്റ് സർവകലാശാല പരീക്ഷാ അപേക്ഷ
പി.ജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷയ്ക്ക് പിഴ കൂടാതെ മേയ് ഒൻപത് വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല അപേക്ഷാ തീയതി നീട്ടി
സർവകലാശാല പഠന വകുപ്പുകളിലെ/ സെന്ററുകളിലെ വിവിധ പി.ജി പ്രോഗ്രാമുകൾ, മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എൽ എൽ.ബി പ്രോഗ്രാം എന്നിവയുടെ അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി മേയ് 20 വൈകിട്ട് 5 മണി വരെ നീട്ടി. ഫോൺ: 7356948230.
തൊഴിലധിഷ്ഠിത കോഴ്സ്
താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് നടത്തുന്ന മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ: 9895649188.
പ്രായോഗിക പരീക്ഷകൾ
ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റഗുലർ/ സപ്ലിമെന്ററി), നവംബർ 2023 പ്രായോഗിക പരീക്ഷകൾ തങ്കയം, ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഒഫ് ബിഹേവിയർ മാനേജ്മെന്റിൽ മേയ് 9ന് നടത്തും.