പൂവാർ: കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ്ബ്,മേയ് ഒന്നിന് നെല്ലിമൂട് ദേശാഭിവർദ്ധിനി ഓഡിറ്റോറിയത്തിൽ വാർഷിക കുടുംബസംഗമം സംഘടിപ്പിക്കും.ക്ലബ്ബ് പ്രസിഡന്റ് എൻ.എൽ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് മുൻ മേധാവി ഡോ.അച്യുത് ശങ്കർ സംഗമം ഉദ്ഘാടനം ചെയ്യും.സെക്രട്ടറി ഡോ.എസ്.മോഹനചന്ദ്രൻ, ജെടി.ജപസിംഗ്, സരേഷ് പി.സി,ഡോ.വിജയകുമാർ ഇന്ദീവരം,കഴിവൂർ ജി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.വൈകിട്ട് 4ന് ആരംഭിക്കുന്ന പരിപാടികളിൽ രജിസ്‌ട്രേഷൻ,സ്‌നേഹ സല്ലാപം,പ്രശസ്ത ഗായകർ ഒരുക്കുന്ന ഗാനകേളി, മാദ്ധ്യമ പ്രവർത്തകരെ ആദരിക്കൽ, ഉപഹാര സമർപ്പണം,ചൈതന്യ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാസന്ധ്യ,സ്‌നേഹവിരുന്ന് എന്നിവ നടക്കും.