p

തിരുവനന്തപുരം: പിഎച്ച്.ഡി പ്രവേശനം നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്)​ സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രമാക്കാൻ യു.ജി.സി തീരുമാനിച്ചിട്ടും കുസാറ്റ്, ഡിജിറ്റൽ യൂണിവേഴ്സിറ്റികൾ പിഎച്ച്.ഡി പ്രവേശന പരീക്ഷ നടത്തുന്നു.

വിവിധ സ്ഥാപനങ്ങൾ നടത്തുന്ന ഒന്നിലധികം പ്രവേശന പരീക്ഷകൾ ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു യു.ജി.സിയുടെ പരിഷ്കാരം. ഗവേഷണ സ്ഥാപനങ്ങൾ ഇനിമുതൽ പ്രത്യേക പ്രവേശന പരീക്ഷ നടത്തരുതെന്നും യു.ജി.സി നടത്തുന്ന ദേശീയതല പരീക്ഷയുടെ സ്കോർ അനുസരിച്ച് ആയിരിക്കണം ഗവേഷകർക്ക് പ്രവേശനം നൽകേണ്ടതെന്നും യു.ജി.സി വിസിമാർക്ക് നൽകിയ മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. നെറ്റ് സ്കോറിനോടൊപ്പം 30% മാർക്ക്‌ ഇന്റർവ്യൂവിന് നൽകിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കേണ്ടത്. ഇതിന് വിരുദ്ധമായി പ്രവേശന പരീക്ഷ നടത്തുന്നത് 'വേണ്ടപ്പെട്ടവരെ' പിഎച്ച്.ഡിക്കാരാക്കാനുള്ള കള്ളക്കളിയാണെന്നാണ് ആക്ഷേപം.

എം.ജി വാഴ്സിറ്റി നേരത്തേ പിഎച്ച്.ഡി എൻട്രൻസിന് വിജ്ഞാപനമിറക്കിയെങ്കിലും യു.ജി.സി നിർദ്ദേശം വന്നതോടെ പിൻവലിച്ചു. ഡൽഹിയിലെ ജെ.എൻ.യു നടത്തുന്ന പ്രവേശന പരീക്ഷയും നിറുത്തലാക്കി. നെറ്റ് യോഗ്യത നേടിയവർക്ക് പിഎച്ച്.ഡി പ്രവേശനത്തിന് മുൻഗണന നൽകണമെന്ന വ്യവസ്ഥപോലും മറികടന്ന് മലയാളം, സംസ്കൃതം സർവകലാശാലകൾ പ്രവേശനം നൽകിയതായി പരാതിയുണ്ടായിരുന്നു. വാഴ്സിറ്റികളുടെ പ്രവേശന പരീക്ഷയിലെ പഴുതുകളുപയോഗിച്ച് എസ്.എഫ്.ഐ നേതാക്കളടക്കം പിഎച്ച്.ഡി പ്രവേശനം നേടുന്നുണ്ടെന്നും പ്രവേശന പരീക്ഷ തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

പോ​സ്റ്റ് ​ഡോ​ക്ട​റ​ൽ​ ​ഫെ​ലോ​ഷി​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​പ​രി​സ്ഥി​തി​ ​കൗ​ൺ​സി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ ​പോ​സ്റ്റ് ​ഡോ​ക്ട​റ​ൽ​ ​ഫെ​ലോ​ഷി​പ്പി​ന് ​മേ​യ് 30​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​സ​യ​ൻ​സ്,​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഗ​വേ​ഷ​ണ​ ​ബി​രു​ദം​ ​നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്കാ​ണ് ​അ​പേ​ക്ഷി​ക്കാ​നാ​വു​ക.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​ര​ണ്ട് ​വ​ർ​ഷ​ത്തേ​ക്ക് ​പ്ര​തി​മാ​സം​ 45,000​ ​രൂ​പ​യും​ ​മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​s​c​s​t​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഫോ​ൺ​:​ 0471​-2548402.​ ​ഇ​-​മെ​യി​ൽ​:​ ​j​a​y​a.​k​s​c​s​t​e​@​k​e​r​a​l​a.​g​o​v.​in

ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ഓ​ട്ടോ​മേ​ഷ​ൻ​ ​പ്രോ​ഗ്രാം

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ബോ​ഷ്-​സി.​ഇ.​ടി.​ ​സെ​ന്റ​ർ​ ​ഒ​ഫ് ​എ​ക്‌​സ​ല​ൻ​സ് ​ഇ​ൻ​ ​ഓ​ട്ടോ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജീ​സി​ൽ​ ​ജൂ​ണി​ൽ​ 30​ ​മ​ണി​ക്കൂ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​'​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ഓ​ട്ടോ​മേ​ഷ​ൻ​'​ ​ട്രെ​യി​നിം​ഗ് ​പ്രോ​ഗ്രാ​മു​ക​ൾ​ ​ന​ട​ത്തും.​ 25​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വീ​ത​മു​ള്ള​ ​ആ​റു​ ​ബാ​ച്ചു​ക​ളി​ലാ​യി​ ​പ്രാ​യോ​ഗി​ക​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​ട്രെ​യി​നിം​ഗ് ​ഫീ​സ് 1800​ ​രൂ​പ.​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സു​ക​ൾ​ ​പ​ഠി​ക്കു​ന്ന​വ​ർ​ക്കും​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​-​ 9447343160

ഇ​-​ഗ​വേ​ണ​ൻ​സ് ​പി.​ജി​ ​ഡി​പ്ലോമ

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​ടി​ ​മി​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഇ​-​ഗ​വേ​ണ​സ് ​കോ​ഴ്‌​സി​ന് ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​h​t​t​p​s​:​/​/​d​u​k.​a​c.​i​n​/​a​d​m​i​s​s​i​o​n​/​a​p​p​l​y​/​ ​ൽ​ ​മേ​യ് 31​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​കാ​ലാ​വ​ധി​ ​ഒ​രു​ ​വ​ർ​ഷം.​ ​വെ​ബ്സൈ​റ്റ്-​ ​i​t​m​i​s​s​i​o​n.​k​e​r​a​l​a.​g​o​v.​i​n.