k-sudhakaran

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ തിരിച്ചെത്തുന്നു. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാൻ മേയ് നാലിന് എത്തുന്ന അദ്ദേഹം ചുമതല ഏറ്റെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫ് കൺവീനർ എം.എം. ഹസന് കൈമാറിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെയാണ് തിരികെ സ്ഥാനമേറ്റെടുക്കുന്നത്.

 തി​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ൽ: കെ.​പി.​സി.​സി​യോ​ഗം​ 4​ന്

​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ല​യി​രു​ത്താ​ൻ​ ​കെ​പി​സി​സി​ ​നേ​തൃ​യോ​ഗം​ ​മേ​യ് 4​ന് ​രാ​വി​ലെ​ 10.30​ ​ന് ​ഇ​ന്ദി​രാ​ഭാ​വ​നി​ൽ​ ​ചേ​രു​മെ​ന്ന് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​എ​സ് ​ബാ​ബു​ ​അ​റി​യി​ച്ചു.​ ​ആ​ക്ടിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം.​എം​ ​ഹ​സ​ൻ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​സം​ഘ​ട​നാ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ,​ ​കേ​ര​ള​ത്തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദീ​പാ​ദാ​സ് ​മു​ൻ​ഷി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ,​ ​എം.​എ​ൽ.​എ​മാ​ർ,​ ​കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​യം​ഗ​ങ്ങ​ൾ,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.