പള്ളിക്കൽ: മടവൂർ പള്ളിക്കൽ ഗ്രാമ പഞ്ചായത്തുകളിലെ ഹരിതകർമ്മസേനാംഗങ്ങളെ കേരളകൗമുദി ആദരിച്ചു. പള്ളിക്കൽ സുമിയ്യ ഓഡിറ്റോറിയത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നചടങ്ങ് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ എം. മാധവൻകുട്ടി, റസിയ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്. ഷീബ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ രമ്യ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.രഘുത്തമൻ, ഇന്ദുരാജീവ്, സി.ഡി.എസ് അദ്ധ്യക്ഷ മാരായ പത്മ, ശാന്തി, കിളിമാനൂർ ബ്ലോക്ക് ഹരിതകർമ്മസേന റിസോഴ്സ് പേർസൻ പ്രവീൺ, കേരളകൗമുദി അസി: മാർക്കറ്റിംഗ് മാനേജർ സുധി, കേരളകൗമുദി പള്ളിക്കൽ റിപ്പോർട്ടർ കെ. ആർ.അനിൽ ദത്ത് തുടങ്ങിയവർ സംസാരിച്ചു. കേരളകൗമുദിയുടെ ഉപഹാരം സേനാംഗങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീനയും ബിജു കുമാറും ചേർന്ന് നൽകി.