krishnan-g-nair
കൃഷ്‌ണൻ ജി.നായർ

തിരുവനന്തപുരം: കശുവണ്ടി വ്യവസായിയും റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ മെമ്പറുമായ കൃഷ്ണൻ ജി നായർ കിഴക്കൻ ജില്ലകളായ പത്തനംതിട്ട കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വരെയുള്ള 160 ക്ലബ്ബുകളുടെ 2026 - 27 വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്ന റോട്ടറി ഡിസ്ട്രിക്ട് കോൺഫറൻസാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പോൾ ചെയ്ത 200 വോട്ടുകളിൽ 145 വോട്ട് നേടിയാണ് അദ്ദേഹത്തിന്റെ വിജയം.

ഫ്രീമേസൺ,​ ടോസ്റ്‌മാസ്റ്റേഴ്സ് എന്നിവയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം,​ ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്സ്‌പോർട്ട് ഓർഗനൈസേഷൻ, ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ്, കേരള മാനേജ്‌മെന്റ് അസോസിയേഷൻ, റ്റൈ കേരള, അസോസിയേഷൻ ഒഫ് ഫുഡ് ഇൻഡസ്ട്രീസ് യു.എസ്.എ,​ സി.ഇ.പി.സി.ഐ തുടങ്ങിയവയിലും അംഗമാണ്. ആദ്യകാല കശുവണ്ടി വ്യവസായിയും 1949ൽ തുടങ്ങിയ റോട്ടറി ക്ലബ് ഒഫ് ക്വയിലോണിന്റെ ചാർട്ടർ മെമ്പറായിരുന്ന വെണ്ടർ കൃഷ്ണപിള്ളയുടെ കൊച്ചുമകനും കശുവണ്ടി വ്യവസായിയായിരുന്ന കെ.ഗോപിനാഥൻ നായരുടെയും തോട്ടക്കാട്ട് ലക്ഷ്മി.ജി.നായരുടെയും മകനാണ്. രാജശ്രീ വി.നായർ ഭാര്യയും. ഗോവിന്ദ് (ടർട്ടിൽവാക്സ്, ലിവർപൂൾ, യു.കെ) ഗായത്രി (സെച്ചിബാംഗ്, ബംഗളൂരു) എന്നിവർ മക്കളുമാണ്.