
സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ. ഒാസി എന്ന വിളിപ്പേരുള്ള ദിയ ഏതാനും മാസങ്ങൾക്കു മുൻപ് താൻ പ്രണയത്തിലാണെന്നും ബോയ് ഫ്രണ്ടായ അശ്വിൻ ഗണേശിനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. അശ്വിൻ തന്നെ പ്രപ്പോസ് ചെയ്ത വീഡിയോയും പങ്കുവച്ചിരുന്നു. ഇടയ്ക്ക് ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഏതാനും മാസങ്ങൾക്കുള്ളിൽ താൻ വിവാഹിതയാകുമെന്ന് വെളിപ്പെടുത്തുകയാണ് ദിയ. അശ്വിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 2024 സെപ്തംബർ എന്ന് ദിയ കുറിച്ചു. കണ്ണമ്മ എന്നാണ് ഇതിന് അശ്വിന്റെ കമന്റ്. വൈകാതെ മിസിസ് കണ്ണമ്മ ആകുമെന്നാണ് ദിയയുടെ മറുകമന്റ്.
ഇരുവരുടെയും വിവാഹമാണോ അതോ നിശ്ചയമാണൗ സെപ്തംബറിൽ എന്നാണ് ആരാധകർ തിരക്കുന്നത്. ചേച്ചി അഹാനയ്ക്ക് മുൻപ് ദിയയുടെ വിവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്.