ss

ടൊവിനോ തോമസ് നായകനായി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് .

ബേസിൽ ആണെന്ന് തിരിച്ചറിയാനാവാൻ കഴിയാത്ത വിധം കെ.പി. സുമേഷ് എന്ന കഥാപാത്രമായി മാറിയിരിക്കുന്നു . കണ്ണ ട ധരിച്ച് മുടി പരത്തി ചീകിയിട്ടുണ്ട്. 60 കോടി മുതൽമുടക്കിൽ ത്രിഡിയിൽ ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണത്തിൽ മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗീസ്, ശിവജിത്ത് പത്മനാഭൻ, രോഹിണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഛായാഗ്രഹണം ജോമോൻ ടി. ജോൺ, സംഗീതം ദീപു നൈനാൻ തോമസ്. പി.ആർ. ഒ പി. ശിവപ്രസാദ്.