
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് (കാറ്റഗറി നമ്പർ 303/2023) തസ്തികയുടെ തിരുത്തൽ വിജ്ഞാപന പ്രകാരം നാലു ശതമാനം ഭിന്നശേഷി വിഭാഗത്തിലെ യോഗ്യരായ സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് 13 വരെ അപേക്ഷിക്കാനവസരം നൽകിയിട്ടുണ്ട്.
അഭിമുഖം
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്‌പെക്ടർ ഒഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 246/2021) തസ്തികയിലേക്ക് 8, 9, 10 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546441.
കേരള പൊലീസ് സർവീസ് വകുപ്പിൽ സീനീയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 33/2022) തസ്തികയിലേക്ക് 15ന് രാവിലെ 8നും 10നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
അസിസ്റ്റന്റ് ടൗൺ പ്ലാനർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 32/2022) തസ്തികയിലേക്ക് 16 ന് രാവിലെ 7.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ ആയുർവേദ കോളേജുകളിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 720/2022) തസ്തികയുടെ സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടവരിൽ ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയിട്ടില്ലാത്തവർക്ക് മാത്രമായി 3ന് രാവിലെ 10 മുതൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ വയലിൻ (കാറ്റഗറി നമ്പർ 583/2022) തസ്തികയിലേക്ക് 3ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12വരെ എഴുത്തുപരീക്ഷ നടത്തും.
ഒ.എം.ആർ പരീക്ഷ
എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 എച്ച്.ഡി.വി (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 120/2023), വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 493/2023) തുടങ്ങിയ തസ്തികകളിലേക്ക് 6 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്, പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പർ 137/2023, 161/2023, 197/2023, 330/2023) തസ്തികകളിലേക്ക് 8ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ-കാർപ്പന്ററി (കാറ്റഗറി നമ്പർ 419/2023) തസ്തികയിലേക്ക് 9ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷ
കാറ്റഗറി നമ്പർ 433/2023, 434/2023 തുടങ്ങിയ വിജ്ഞാപനപ്രകാരമുള്ള തസ്തികകളിലേക്ക് 11ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തുന്ന ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.
വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും ഉദ്യോഗക്കയറ്റം വഴി നിയമനം ലഭിക്കുന്നതിനുള്ള അർഹത നിർണയ പരീക്ഷയുടെ (കാറ്റഗറി നമ്പർ 123/2024) വിജ്ഞാപനം പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.