photo

നെയ്യാറ്റിൻകര: മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ജന്മവാർഷികം എൻ.കെ. പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിന് സമീപം ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആർ.വത്സലൻ, എം.മുഹിനുദീൻ, എൻ. ശൈലേന്ദ്രകുമാർ, നെയ്യാറ്റിൻകര അജിത്, അമരവിള സുദേവകുമാർ,ജയരാജ് തമ്പി,അരുമാനൂർ സുദേവൻ, രാധാകൃഷ്ണൻ, സന്തോഷ്, കവളാകുളം ശ്രീകുമാർ, പ്രേമകുമാരൻ,ശശി തുടങ്ങിയവർ പങ്കെടുത്തു.