a

തിരുവനന്തപുരം: പൊതുപ്രവർത്തകരുടെ പെരുമാറ്റം മാന്യവും സമൂഹത്തിന് മാതൃകയാകുംവിധത്തിലുമായിരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തലസ്ഥാനത്ത് മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും ഉൾപ്പെട്ട സംഭവം അപമാനകരമായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഡ്രൈവർ പ്രഥമദൃഷ്ട്യാ തെറ്റ് ചെയ്യാത്ത സ്ഥിതിക്ക് അയാൾക്കെതിരായ ഒരു നടപടിയും അംഗീകരിക്കാനാവില്ല. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താത്ത പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ട്. മേയറും ഭർത്താവായ എം.എൽ.എയും കുറച്ചുകൂടി പക്വതയോടെ പെരുമാറണമായിരുന്നു.

ഇ.പി ജയരാജനെതിരെ നടപടിയുണ്ടാവില്ല. കാരണം പിണറായി വിജയന് ജയരാജനെ പേടിയാണ്. സി.പി.എം സെക്രട്ടേറിയറ്റ് കഴിഞ്ഞ് അങ്കം ജയിച്ച ചേകവരെപ്പോലെയാണ് ജയരാജൻ ഇറങ്ങിവന്നത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള പൊളിറ്റിക്കൽ ഡീലാണിതെന്നും ചെന്നിത്തല പറഞ്ഞു.