
തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം മേയ് 19നാണ് പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി ഫലവും അന്ന് മൂന്നിന് പ്രഖ്യാപിക്കും.ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഒമ്പതിന് പ്രഖ്യാപിക്കും..
4,27,105 പേരാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും.
ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി പൂർത്തിയാവുന്നു.. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി ഫലം മേയ് 25നാണ് പ്രഖ്യാപിച്ചത് . ഇത്തവണ 16 ദിവസം മുമ്പേ. 4,41,120 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 2,23,736 ആൺകുട്ടികളും 2,17,384 പെൺകുട്ടികളും. പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിനായി 77 ക്യാമ്പുകളിലായി 25,000 അദ്ധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ . റെഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1,502ഉം ഉൾപ്പെടെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയെഴുതിയത്. 18,297 ആൺകുട്ടികളും 11,003 പെൺകുട്ടികളും .