
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ ഡ്രൈവർ യദു കുറ്റംചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തൊഴിലാളി പ്രശ്നമല്ലേ ഇതെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പത്രങ്ങളിലൂടെയാണ് വിഷയം അറിഞ്ഞത്. മേയറുമായി സംസാരിച്ചപ്പോൾ ആരോപണങ്ങൾ അവർ നിഷേധിച്ചിട്ടുണ്ട്. ബസ് ട്രിപ്പ് മുടങ്ങുന്നത് ആദ്യത്തെ സംഭവമല്ലല്ലോ. ഡ്രൈവർ ജോലിയിൽ പ്രവേശിക്കേണ്ടെന്ന നിർദ്ദേശമുണ്ടല്ലോ എന്ന ചോദ്യത്തിന് സംഭവത്തെക്കുറിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു പ്രതികരണം.