
വെമ്പായം: തിരുവനന്തപുരം വൈ.എം.സി.എ സ്റ്റുഡന്റ്സ് ആൻഡ് യൂത്ത് പ്രോഗ്രാംസ് കമ്മിറ്റി വേറ്റിനാട് വൈ.എം.സി.എ യൂത്ത് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കുട്ടികളുടെ അവധിക്കാല ക്യാമ്പ് മധുരം 2024 സമാപിച്ചു.വേറ്റിനാട് യൂത്ത് സെന്ററിൽ നടന്ന ചടങ്ങ് വൈ.എം.സി.എ പ്രസിഡന്റ് പ്രൊഫ.അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ വൈസ് പ്രസിഡന്റും സ്റ്റുഡന്റ്സ് പ്രോഗ്രാം വകുപ്പ് ചെയർമാനുമായ ബെൻസി വി.തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ വെമ്പായം ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന അജിത്ത്,വൈ.എം.സി.എ ട്രഷറർ ഡേവിഡ് ഗേനിയോസ്,മുൻ പ്രസിഡന്റും ബോർഡ് അംഗവുമായ ജോർജ് കൊച്ചുമ്മൻ,വൈ.എം.സി.എ യൂത്ത് സെന്റർ ചെയർമാൻ ജോൺ ജി.കൊട്ടറ,ജനറൽ സെക്രട്ടറി ഷാജി ജെയിംസ്,ക്യാമ്പ് ഡയറക്ടറും സെക്രട്ടറിയുമായ വിജിൽ വിൽസൺ,യൂത്ത് സെന്റർ മാനേജർ ഷാജി കുമാർ തുടങ്ങിയവർ പങ്കെടുത്തു.