mayday

തിരുവനന്തപുരം:ചൂഷണത്തിന്റെ തീച്ചൂളയിൽ വെന്തുരുകിയ തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാനത്തിന് അടുക്കും ചിട്ടയും നിശ്ചയിച്ച ചരിത്ര പ്രസിദ്ധമായ സമരത്തിന്റെ ഓർമ്മപ്പെടുത്തലുമായി ഇന്ന് വീണ്ടും മേയ് ഒന്ന്. സാർവദേശീയ തലത്തിൽ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് മേയ്ദിനം ആചരിക്കും. പണിയെടുക്കുന്നവന്റെ അവകാശങ്ങൾ ഉറപ്പിക്കാൻ ജീവത്യാഗം ചെയ്തവരെ അനുസ്മരിക്കും.

സംസ്ഥാനത്ത് വിവിധ തൊഴിലാളി,ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.തൊഴിലിടങ്ങൾ അലങ്കരിച്ച് രാവിലെ പതാക ഉയർത്തും. പ്രധാന കേന്ദ്രങ്ങളിൽ റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. പ്രമുഖ നേതാക്കൾ യോഗങ്ങളിൽ സംബന്ധിക്കും.