1

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രദേശമായ അണ്ടൂർക്കോണം പനച്ചവിളയിൽ ബിന്ദുവിന് പി.ഡി.പി അണ്ടൂർക്കോണം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈത്തുസബാഹ് പദ്ധതി പ്രകാരം നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനകർമ്മം പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് നടയറ ജബ്ബാർ, സെക്രട്ടറി സലീം പൂവച്ചൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശശികുമാരി,​ ജില്ലാ വൈസ് പ്രസിഡന്റ് നഗരൂർ അഷറഫ്, ജില്ലാ ജോയിൻ സെക്രട്ടറി അണ്ടൂർക്കോണം നിസാം, പിറ്റിയൂസി ജില്ലാ പ്രസിഡന്റ് റഊഫ് ബീമാപള്ളി, ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ അണ്ടൂർക്കോണം സുൽഫി, മണ്ഡലം സെക്രട്ടറി ഹസൻ പാച്ചിറ, സംസ്ഥാന കൗൺസിൽ അംഗം നസീഫ് പോത്തൻകോട്, പി.സി.എഫ് ജില്ലാ സെക്രട്ടറി സഫീർ ഖാൻ ഐ.എസ് എഫ് പ്രതിനിധി ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. പി.ഡി.പി വൈസ് ചെയർമാൻ ആയിരിക്കെ മരണപ്പെട്ട സുബൈർ സബാഹിയുടെ നാമധേയത്തിൽ സംസ്ഥാനത്തുടനീളം നിർധനർക്ക് വേണ്ടി നിർമ്മിക്കുന്ന ഭവന പദ്ധതിയാണ് ബൈത്ത് സബാഹ്.