
മുടപുരം: ഒരു ലക്ഷം രൂപയുടെ മത്സ്യം സാമൂഹ്യ വിരുദ്ധർ കവർന്നതായി പരാതി.മുട്ടപ്പലം ഗുരുകുലം ജംഗ്ഷനുസമീപം മുടപുരം വെട്ടുവിള വീട്ടിലെ മധു കുളം നിർമ്മിച്ച് വളർത്തിയിരുന്ന മത്സ്യങ്ങളാണ് ശനിയാഴ്ച രാത്രി മോഷ്ടിക്കപ്പെട്ടത്.ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിച്ച 1200 അസാം വാളയെന്ന മത്സ്യക്കുഞ്ഞുങ്ങളെയാണ് രണ്ടു വർഷം മുമ്പ് കുളത്തിൽ നിക്ഷേപിച്ച് വളർത്തിവന്നിരുന്നത്. ഒരു വർഷം കൂടി കഴിഞ്ഞാൽ ഒരു മത്സ്യത്തിന് രണ്ടു കിലോ തൂക്കം വരുമായിരുന്നു.കുളത്തിലെ മത്സ്യത്തിന്റെ പകുതിയിലേറെയും മോഷ്ടാക്കൾ കവർന്നതായി മധു പറഞ്ഞു.ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.