
ഉദിയൻകുളങ്ങര: കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്കായുള്ള സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചു. പാറശാല ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഷിജുകുമാർ ആർ. എസിന്റെ നേതൃത്വത്തിൽ പാറശാല ഫയർ സ്റ്റേഷനും കൊല്ലയിൽ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് കുട്ടികൾക്ക് സൗജന്യമായി നീന്തൽ പരിശീലനം നൽകുന്നുതിനുള്ള നടപടി സ്വീകരിച്ചത്.
കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ് നവനീത് കുമാർ ചെമ്പറകുളത്തിൽ ആദ്യത്തെ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജ്യോതിഷ് റാണി എന്നിവർ പങ്കെടുത്തു.