തിരുവനന്തപുരം:കടൽ വിഭവങ്ങളുടെ കൊതിയൂറുന്ന സീ ഫുഡ് ഫെസ്റ്റ് ഒരുക്കി ആക്കുളത്തെ ഹോട്ടൽ ഒ ബൈ താമര. ഇന്നുമുതൽ 5 വരെ രാത്രി 7 മുതൽ 10.30 വരെയാണ് ഫെസ്റ്റ്. തനത് കേരള രുചികൾക്ക് പുറമേ,ഓറിയന്റൽ,വെസ്റ്റേൺ വിഭവങ്ങളും സീഫുഡ് ഫെസ്റ്റിവലിൽ രുചിക്കാം. സീഫുഡ് ഗ്രില്ലുകൾ,ലൈവ് കൗണ്ടറുകൾ എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന സവിശേഷതകളാണ്. ഗ്രിൽഡ് പ്രോൺസ് മുതൽ രുചികരമായ ഫിഷ് ഫില്ലറ്റുകൾ വരെയുള്ള വിവിധങ്ങളായ മത്സ്യവിഭവങ്ങളും ബുഫെയിൽ ലഭ്യമാണ്. സീ ഫുഡ് ലക്സ കൗണ്ടർ,ഇന്റർനാഷണൽ സീ ഫുഡ് ഗ്രിൽ, നാടൻ സീ ഫുഡ് ഫ്രൈ, കുട്ടനാടൻ ഞണ്ട് റോസ്റ്റ്, ചെമ്മീൻ കാന്താരി പെരളൻ തുടങ്ങിയവയാണ് സീ ഫുഡ് ഫെസ്റ്റിവലിലെ പ്രധാന വിഭവങ്ങൾ. മുതിർന്നവർക്ക് 1899 രൂപയും 6 മുതൽ 12 വയസ് വരെയുള്ളവർക്ക് 1100 രൂപയുമാണ് നിരക്ക്.