
പാലോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലോട് യൂണിറ്റ് ദ്വൈ-വാർഷിക സമ്മേളനവും, ഭരണസമിതി തിരഞ്ഞെടുപ്പും വൃന്ദാവനം കൺവെൻഷൻ സെന്ററിൽ യൂണിറ്റ് പ്രസിഡന്റ് എച്ച്.അഷറഫിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പള്ളിവിള സലാഹുദീൻ അനുശോചനം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി എം. നാഷിദ് സ്വാഗതം പറഞ്ഞു.ജനറൽ സെക്രട്ടറി നിസാം പള്ളിവിള റിപ്പോർട്ടും ട്രഷറർ സുകുമാരൻ നായർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.മേഖല പ്രസിഡന്റ് ടി. കുട്ടപ്പൻ നായർ മുഖ്യ പ്രഭാഷണം നടത്തി.ഭരണ സമിതി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ നേതൃത്വം നൽകി.ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ,വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് നസീമ ഇല്യാസ് .മേഖല സെക്രട്ടറി വെള്ളനാട് സുകുമാരൻ നായർ,വെഞ്ഞാറമൂട് കെ.ബാബു,സന്തോഷ് കുറ്റൂർ, ആര്യനാട് സുരേന്ദ്രൻ , സിജി സുലൈമാൻ,അജീഷ് വൃന്ദാവനം,സി.ജെ.രാജീവ് ,എ. സുബ്രഹ്മണ്യപിള്ള,എച്ച്. മോഹൻ കുമാർ ,ജി. ശ്രീകുമാർ,ആർ.എസ്.മുഹമ്മദ് ഷാഫി,സബൂറ ബീവി തുടങ്ങിയവർ സംസാരിച്ചു.സോജി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.