കാളികാവ്: കുഴൽപ്പണവുമായി ഒരാൾ പിടിയിൽ.കീഴിശ്ശേരി പുളിയക്കോട് സ്വദേശി പൊടിവണ്ണിപ്പുറം മുഹമ്മദ് അബൂബക്കറിനെയാണ് (27) കാളികാവ് പൊലീസ് പിടികൂടിയത്. സ്‌കൂട്ടറിൽ ഒളിപ്പിച്ചു വച്ച നിലയിലുള്ള 10,15,500 രൂപയും കണ്ടെടുത്തു. കാളികാവ് വെന്തോടൻ പടിയിൽ വച്ച് വാഹന പരിശോധനയ്ക്കിടയിലാണ് മുഹമ്മദ് അബൂബക്കർ പിടിയിലായത്. പൊലീസിനെ കണ്ട് സ്‌കൂട്ടർ വെട്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് പിടികൂടിയത്.
പിടികൂടിയ പണം കോഴിക്കോട്
എൻഫോഴ്സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർക്ക് ചൊവ്വാഴ്ച പൊലീസ് കൈമാറും. കാളികാവ് എസ്.ഐ
വിളയിൽ ശശിധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റിയാസ് ചീനി എന്നിവർ ചേർന്നാണ് പിടികൂടിയത്.അബൂബക്കർ ഓടിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.