തിരുവനന്തപുരം : വേനൽ കടുത്തതോടെ ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. തൊഴുത്തിൽ വായു സഞ്ചാരം ഉറപ്പാക്കുകയും , തൊഴുത്തിലെ ചൂട് കുറയ്‌ക്കാൻ ഫാൻ സജ്ജീകരിക്കുകയും വേണം . മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്ളർ / നനച്ച ചാക്കിടുന്നത് എന്നിവ നല്ലതാണ്.
രാവിലെ 11 മുതൽ വൈകിട്ട് 4 വരെ തുറസ്സായ സ്ഥലങ്ങളിൽ കന്നുകാലികളെ മേയാൻ വിടരുത്.
രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കുക.
കനത്ത ചൂടിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നത് മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാം. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ,ഉപ്പ് ,പ്രോബയോട്ടിക്സ് എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം.
ചൂടുകാലത്തു ബാഹ്യ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കണം.
കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറക്കണം. രാവിലെയും വൈകീട്ടുമാവണം കറവ
സൂര്യാഘാത
ലക്ഷണങ്ങൾ
തളർച്ച ,ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരുക , വായ് തുറന്ന് ശ്വസനം , പൊള്ളിയ പാടുകൾ എന്നിവയ്ക്ക് വിദഗ്ദ്ധ ചികിത്സ തേടണം..