
തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളിൽ രണ്ടു ദിവസത്തിനുള്ളിൽ അഭിപ്രായ രൂപീകരണം നടത്തി നടപടിക്രമങ്ങളിലേക്ക് കടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫാർമസി പ്രവേശനം: ജാഗ്രത വേണം
തിരുവനന്തപുരം: ഫാർമസി കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ചേരുന്നതിന് മുൻപ് കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും ആരോഗ്യ സർവകലാശാലയുടെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും ഫാർമസി കൗൺസിലിന്റെയും അംഗീകാരം ഉണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് ഡയറക്ടർ അറിയിച്ചു. ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത, കുടുംബശ്രീ സംരംഭം എന്ന പേരിൽ സ്മാർട്ട് ശ്രീ എന്ന സ്ഥാപനം ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ് കോഴ്സിലേക്ക് പ്രവേശനത്തിന് പത്ര / ദൃശ്യ മാദ്ധ്യമങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ഐ.ഡി.എസ്.എഫ്.എഫ്.കെ; എൻട്രികൾ മേയ് 6 വരെ സമർപ്പിക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ജൂലായ് 26 മുതൽ 31 വരെ നടത്തുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ)യിലേക്ക് എൻട്രികൾ മേയ് 6 വരെ www.idsffk.in ലൂടെ സമർപ്പിക്കാം.
മത്സരവിഭാഗത്തിലെ ദീർഘ ഡോക്യുമെന്ററി (40മിനിട്ടിനു മുകളിൽ), ഹ്രസ്വഡോക്യുമെന്ററി (40 മിനിട്ടിന് താഴെ), ഷോർട്ട് ഫിക്ഷൻ (60 മിനിട്ടിന് മുകളിൽ), മത്സരേതര വിഭാഗം, ഫോക്കസ് വിഭാഗം, അനിമേഷൻ ചിത്രങ്ങൾ, ക്യാമ്പസ് ചിത്രങ്ങൾ വിഭാഗങ്ങളിലേക്കാണ് എൻട്രികൾ ക്ഷണിച്ചത്.
2023 മേയ് ഒന്നിനും 2024 ഏപ്രിൽ 30നുമിടയിൽ ചിത്രീകരണം പൂർത്തിയാക്കിയവയാണ് അയയ്ക്കേണ്ടത്. ഓൺലൈൻ സ്ക്രീനറുകൾ മാത്രമേ പ്രിവ്യു മെറ്റീരിയലായി സ്വീകരിക്കുകയുള്ളൂ. അപേക്ഷഫോറം സമർപ്പിച്ചതിനുശേഷം ലഭിക്കുന്ന ഇ-മെയിലിലെ ലിങ്ക് വഴി മത്സരവിഭാഗത്തിലേക്കുള്ള സബ്മിഷൻ ഫീ അടയ്ക്കണം.
ഐ.സി.ടി അക്കാഡമിയിൽ
നാനോസ്കിൽ പ്രോഗ്രാം
തിരുവനന്തപുരം: സാങ്കേതിക മേഖലയിലെ നൈപുണ്യ പരിശീലന സ്ഥാപനമായ ഐ.സി.ടി അക്കാഡമി ഒഫ് കേരളയിൽ ഓഫ്ലൈൻ ക്ലാസുകളും നാനോസ്കിൽ പ്രോഗ്രാമുകളും ആരംഭിച്ചു. വിവിധ സെന്ററുകളിൽ മൂന്നു മാസം ദൈർഘ്യമുള്ള ഓഫ്ലൈൻ കോഴ്സുകളാണ് തുടങ്ങുന്നത്. സ്കോളർഷിപ്പുകളും ആറുമാസത്തെ ലിങ്ക്ഡ്ഇൻ ലേണിംഗ് ആക്സസ്, എംപ്ലോയബിലിറ്റി ട്രെയിനിംഗ് എന്നിവയും ലഭിക്കും. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലസ്റ്റിക്സ്, സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്കും രജിസ്ട്രേഷനും //ictkerala.org/open-courses