photo

തിരുവനന്തപുരം:ഐ.എൻ.ടി.യു.സി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മേയ്ദിന സന്ദേശ വിളംബര ജാഥകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ നിർവഹിച്ചു. പേരൂർക്കടയിൽ നടന്ന പരിപാടിയിൽ ഓട്ടോ,ടാക്സി,ചുമട്ടു തൊഴിലാളികളും വിവിധ യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.ജില്ലാ സെക്രട്ടറി ഒ.എസ് രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജു കല്ലറ, താന്നിമൂട് ഷംസുദ്ദീൻ,ആൽബർട്ട്,സജൻ,ജെ.സതികുമാരി,ബിജു തുടങ്ങിയവർ സംസാരിച്ചു.

ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് തലസ്ഥാനത്ത് നടക്കുന്ന മേയ്ദിന റാലി പ്രസ്സ് ക്ലബിന് മുന്നിൽ രാവിലെ 9.30 ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്യും.ട്രേഡ് യൂണിയൻ നേതാക്കൾ റാലിയെ അഭിസംബോധന ചെയ്യും.