photo

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രഥമാദ്ധ്യാപകരുടെ പങ്ക് വലുതാണെന്ന് മന്ത്രി വി.ശിവൻകുട്ടി .കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എച്ച്.എ) 58ാം സംസ്ഥാന സമ്മേളനം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സ്വതന്ത്ര സംഘടനയായ കെ.പി.പി.എച്ച്.എ. ആധുനിക സംവിധാനങ്ങളിലൂടെ പ്രഥമാദ്ധ്യാപകരുടെ കാര്യശേഷി വർദ്ധിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

വി.ജോയി എം.എൽ.എ.അദ്ധ്യക്ഷനായിരുന്നു.കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ്,
ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, സംഘാട കസമിതി ജനറൽ കൺവീനർ എം.ഐ.അജികുമാർ, ഡോ.തോട്ടയ്ക്കാട് ശശി, പി.ജെ.ജപരാജ്, കെ.ജി.അനിൽകുമാർ, കെ.എൻ.എ.ഷെരീഫ്, എൻ.സി.അബ്ദുള്ളക്കുട്ടി, ആർ.രാധാകൃഷ്ണ പൈ, പി.എസ്.സുജികുമാർ, ജയമോൾ മാത്യു, എ.എസ്. സുമകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വി.കെ.പ്രശാന്ത് എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. കെ.പി.പി.പി.എച്ച്.എ. ജോയിന്റ് സെക്രട്ടറി കെ.ശ്രീധരൻ, വൈസ് പ്രസിഡന്റ് പി.കെ.ബിജുമോൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു.നൂറുനീസ ബീഗം, സജി ജോൺ, എബ്രഹാം ഡാനിയൽ, എസ്.ഷീജ, വിൻസന്റ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ സമ്മേളനം സാക്ഷരതാ മിഷൻ ഡയറക്ടർ ഒ.ജി.ഒലീന ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ എ.എസ്.സുമകുമാരി അധ്യക്ഷയായിരുന്നു. സമ്മേളനം ഇന്ന് സമാപിക്കും.