കൽപ്പറ്റ: എൻ.ഡി.എ വയനാട് മണ്ഡലം വികസനരേഖ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പ്രകാശനം ചെയ്തു. വയനാടിന്റെ സമഗ്ര വികസനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നയമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. പ്രശാന്ത് മലവയിൽ, സന്ദീപ് വാര്യർ എന്നിവർ പങ്കെടുത്തു. മനുഷ്യവന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം, വയനാട്ടിൽ എംയിസ് നിലവാരത്തിലുള്ള മെഡിക്കൽ കോളേജ് ,പാരമ്പര്യ ചികിത്സാ രീതികൾക്ക് പ്രോത്സാഹനം, ചുരത്തിലെ കുരുക്കിന് പരിഹാരമായി ബദൽ പാത, നിലമ്പൂർ നഞ്ചൻകോട് റെയിൽവേ ലൈൻ, കൃഷി ഭൂമിയിലെ വന്യജീവി ശല്യം ഇല്ലാതാക്കാൻ, സാങ്കേതിക വിദ്യകളുടെ സഹായം, കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം, പാരമ്പര്യ തനത് വിളകൾക്ക് ആഗോള വിപണി, 24 മണിക്കൂറും അതിവേഗ ഇന്റർനെറ്റ്, ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തൽ, ഭൂമിക്ക് വേണ്ടിയുള്ള ആദിവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം, കേന്ദ്ര പദ്ധതികളിലൂടെ സ്‌കൂൾ, കോളേജുകളുടെ ഉന്നത നിലവാരം, മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, വയനാട് ഒരു ആഗോള ടൂറിസ്റ്റ് കേന്ദ്രം, പൈതൃക തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനവും സംരക്ഷണവും, ചന്ദ്രഗിരി സ്റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരം എന്നിവയാണ് വികസന രേഖയിലെ പ്രധാനാ വാഗ്ദാനങ്ങൾ.