സുൽത്താൻ ബത്തേരി: ജില്ലാ വോളി ടെക്നിക്കൽ കമ്മറ്റിയും മാതമംഗലം നവ്യവോളി അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാനതല മിനിവോളിബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം .രാവിലെ ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് - കണ്ണൂർ, പെൺകുട്ടികളിൽ വിഭാഗത്തിൽ കോഴിക്കോട് - മലപ്പുറം എന്നീ ടീമുകൾ മത്സരിക്കും. മൂലങ്കാവ് ഹെലോവിയ വോളി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം, നായ്‌ക്കെട്ടി ജനകീയ ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയം , മാതമംഗലം മുണ്ടനാട് അജീഷ് സ്മാരക ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിൽ രാവിലെയും വൈകീട്ടുമായിട്ടാണ് മത്സരം നടക്കുന്നത്. വാർത്താസമ്മേളനത്തിൽ വോളി അക്കാദമി ചെയർമാൻ എൻ.എ ഉസ്മാൻ, കൺവീനർ നജീമുദ്ദീൻ, എ നൗഷാദ്, കെ.എൻ എബി, സി അനിൽ എന്നിവർ പങ്കെടുത്തു.