ആലപ്പുഴ: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷകതൊഴിലാളികളിൽ നിന്ന് 18ന് ചെറിയനാട്ഗ്രാമപഞ്ചായത്ത് ഓഫീസ്, 21ന് ചെങ്ങന്നൂർ മുൻസിപ്പാലിറ്റി ഓഫിസ്, 23ന് മുളക്കുഴഗ്രാമപഞ്ചായത്ത് ഓഫീസ്, 25ന് ആല ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 2 മണി വരെ അംശാദായം സ്വീകരിക്കുമെന്ന് ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീജിത്ത് അറിയിച്ചു.