photo

ചേർത്തല: ചേർത്തല റെയിൽവേ സ്​റ്റേഷനു സമീപം ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. നൂറിലധികം ഇരുചക്രവാഹനങ്ങളാണ് ദിവേസന രാവിലെ മുതൽ ഇവിടെ പാർക്ക് ചെയ്യുന്നത്രാവിലെ ട്രെയിൻ യാത്രയ്‌ക്കെത്തുന്ന യാത്രക്കാർ ഇരുചക്രവാഹനം ഇവിടെ പാർക്ക് ചെയ്യ്തിനുശേഷം രാത്രി സമയങ്ങളിലാണ് എടുത്തുകൊണ്ടുപോകുന്നത്

ദേശീയപാത വികസനത്തിന്റെ ഭാഗമായി മറുവശത്ത് സ്ഥലം ഏ​റ്റെടുത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ പലയിടങ്ങളിലും വാഹനങ്ങളുടെ തിരക്ക് നിയന്ത്റിക്കുന്നുണ്ട്. റെയിൽവേ സ്​റ്റേഷനുള്ളിൽ പാർക്കിംഗ് സൗകര്യമുണ്ടെങ്കിലും ട്രെയിൻ യാത്രയ്‌ക്കെത്തുന്നവർ റോഡിനോട് ചേർന്ന് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ചെറിയവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും .

ഇടറോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴയടിപ്പിക്കുന്ന പൊലീസും മോട്ടോർ വാഹനവകുപ്പും ഇതൊന്നും കാണുന്നില്ലെയെന്നും ഇവിടുത്തെ പാർക്കിംഗ് തടയണമെന്നുമാണ് ആവശ്യമുയരുന്നത്.

5

ചേർത്തല ഒ​റ്റപ്പുന്ന മുതൽ എക്‌സ്റേ ജംഗ്ഷൻ വരെയുള്ള 5കിലോമീ​റ്റർ ദൂരത്തിലാണ് ദേശീയപാതയിൽ ഏ​റ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്

വാഹനങ്ങൾ കാണുക അടുത്തെത്തുമ്പോൾ

1.കാൽനടയാത്രക്കാർക്ക് റോഡിരികിലൂടെ കടന്നുപോകാൻ കഴിയാതെ വരുന്നതോടെ ദേശീയപാതയിലേക്ക് കയറി സഞ്ചരിക്കുമ്പോൾ അപകടസാദ്ധ്യയേറെയാണ്

2.ദേശീയപാതയിലൂടെ വേഗതയിൽ എത്തുന്ന ചരക്കു വാഹനങ്ങളും അടുത്തെത്തുമ്പോഴാണ് പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ കാണുന്നത്

3. പെട്ടെന്ന് റോഡിന് മദ്ധ്യത്തിലേയ്ക്ക് വാഹനങ്ങൾ വെട്ടിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കുന്നതിനും സാദ്ധ്യതയുണ്ട്

4. രാത്രിയിൽ ഈ പ്രദേശങ്ങളിൽ ആവശ്യത്തിനു വെളിച്ചമില്ലാത്തതിനാൽ വലിയവാഹനങ്ങൾ കടന്നുപോകുമ്പോൾ പലപ്പോഴും ഇരുചക്രവാഹനങ്ങളിൽ മുട്ടി അപകടങ്ങളുണ്ടാകുന്നുണ്ട്

ദേശീയ പാതയോരത്തെ അനധികൃത പാർക്കിംഗ് നിരന്തരം അപകടമുണ്ടാക്കുന്നുണ്ട്. പൊലീസും ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പും അടിയന്തര നടപടി സ്വീകരിക്കണം

- വേളോർവട്ടം ശശികുമാർ, ചെയർമാൻ,ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ