കാലം മാറി കഥമാറി...
വാണിജ്യ നഗരമായിരുന്ന ആലപ്പുഴയിലെ പഴയ കാഴ്ചകളിലൊന്നായിരുന്നു കൈവണ്ടികളുമായി പോകുന്ന തൊഴിലാളികൾ. കളമൊഴിഞ്ഞതോടെ റോഡരികിൽ പൂട്ടിയിട്ടിരിക്കുന്ന കൈവണ്ടികൾക്ക് സമീപത്തുകൂടി മുച്ചക്രവാഹനത്തിൽ പോകുന്ന തൊഴിലാളി. വഴിച്ചേരി മാർക്കറ്റിൽ നിന്നുള്ള കാഴ്ച.