മാന്നാർ:ഡിജിറ്റൽ സർവേയുടെ ഭാഗമായി ജനങ്ങളെ ബോധവൽക്കരിക്കുന്ന റീസർവേ സഭ മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ നാളെ വൈകിട്ട് 3ന് കുട്ടംപേരൂർ യു.പി.എസിൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് പഴവൂർ അറിയിച്ചു. എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുക എന്ന ലക്ഷ്യത്തോടെ റവന്യൂ, പഞ്ചായത്ത് രജിസ്ട്രേഷൻ, എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്താൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ റീസർവേയിൽ ചെങ്ങന്നൂർ താലൂക്കിലെ ആദ്യ വില്ലേജായി മാന്നാർ വില്ലേജിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.