assd

കുട്ടനാട് : ലോകത്തിന് ശാന്തിയും സമാധാനവും പകരാൻ ഗുരുദേവദർശനത്തിന് മാത്രമേ കഴിയൂവെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ ബാലജനയോഗം കുട്ടികൾക്കായി കാവാലം വടക്ക് 945 ാം നമ്പർ ശാഖായോഗത്തിൽ സംഘടിപ്പിച്ച ഉണർവ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുട്ടനാട്യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ആമുഖപ്രഭാഷണവും സി.ഡബ്യൂ.സി ചെയർപേഴ്സൺ വസന്തകുമാരി അമ്മ മുഖ്യപ്രഭാഷണവും നടത്തി. ക്യാമ്പ് ചീഫ് കോർഡിനേറ്റർമാരായ റ്റി.എസ്.പ്രദീപ്കുമാർ, കെ.പി.സുബീഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഷിനുമോൻ റ്റി.എസ്, സെക്രട്ടറി പി.ആർ.രതീഷ് ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സ്മിതാ മനോജ്, വൈസ് പ്രസിഡന്റ് ബീന സാബു ,സെക്രട്ടറി സജിനി മോഹനൻ, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ്, ബാലജനയോഗം യൂണിയൻ സെക്രട്ടറി റ്റി.എസ്.അഭിഷേക്, വൈദികയോഗം യൂണിയൻ സെക്രട്ടറി സജേഷ് ശാന്തി, എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി ബിജു തങ്കപ്പൻ, ശാഖായോഗം പ്രസിഡന്റ് എം.കെ മോഹൻദാസ് എന്നിവർ സംസാരിച്ചു. എം ആൻഡ് ബി കൺസ്ട്രക്ഷൻ മാനേജിംഗ് ഡയറക്ടർ മധു പി.ദേവസ്വംപറമ്പ് , ഗുരുകൃപ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് എഡ്യൂക്കേഷൻ കൺസൾട്ടൻസി ഉടമ അജിമോൻ എസ് എന്നിവർ മുഖ്യാതിഥികളായി. യൂണിയൻ അഡ്.കമ്മിറ്റി അംഗം പി.ബി.ദിലീപ് സ്വാഗതവും ശാഖാ സെക്രട്ടറി കെ.വി.അശോകൻ നന്ദിയും പറഞ്ഞു.