എരമല്ലൂർ : എരമല്ലൂർ ജംഗ്ഷനിൽ വാഹനമിടിച്ച് അപകടാവസ്ഥയിലായ വൃക്ഷ ശിഖരം ഭീഷണി ഉയർത്തുന്നു.
ദേശീയ പാതയിൽ എരമല്ലൂർ സെന്റ് ജോസഫ്സ് ദേവാലയത്തിന് മുന്നിൽ റോഡിന് മുകളിലേക്ക് പടർന്നു കിടക്കുന്ന വൃക്ഷശിഖരമാണ് ഈയടുത്ത കാലത്ത് ലോറിയിടിച്ച് അപകടാവസ്ഥയിലായത്.
മേൽപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടു വാഹനഗതാഗത കുരുക്ക് അനുഭവപ്പെടുമ്പോൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വൃക്ഷത്തിനടിയിൽ ഏറെ നേരം കിടക്കുന്നതു അപകടസാദ്ധ്യത വർധിപ്പിക്കുന്നു.