മുഹമ്മ : മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കുളമാക്കി കുളത്തിൽ മാലിന്യം നിറഞ്ഞു. കൊതുകു ജന്യ രോഗങ്ങൾക്കും സാദ്ധ്യത. മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് ചുറ്റും കരിങ്കൽ ഭിത്തി നിർമ്മിച്ച് കുളം ശുചീകരിച്ചത്. പിന്നീട് ഇതുവരെ ശുചീകരണ ജോലികൾ ഒന്നും നടന്നിട്ടില്ല.
അടുത്തുള്ള വാട്ടർ അതോറിറ്റിയുടെ വാട്ടർ ടാങ്ക് ശുചീകരിക്കുന്ന സന്ദർഭത്തിൽ പുറം തള്ളുന്ന മലിന ജലം ഒഴുകുന്നത് ഈ കുളത്തിലേയ്ക്കാണ്. കൽക്കെട്ടും പടവുകളും ഇടിഞ്ഞു കിടക്കുകയാണ്. ഇതിനെത്തുടർന്ന് കുളത്തിനു കിഴക്കു ഭാഗത്തെ താമസക്കാരുടെ സഞ്ചാരവും ബുദ്ധിമുട്ടിലാണ്. എത്രയും വേഗം കുളം ശുചീകരിക്കുകയും കുളക്കരയിൽ ടൈൽ റോഡ് നിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.