asdas

പൂച്ചാക്കൽ : പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ പൂച്ചാക്കൽ യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഹരിദാസ് അമ്പലപ്പുഴ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം.അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. പൂച്ചാക്കൽ തെക്കെക്കരയിലെ ഓട്ടോ തൊഴിലാളികൾക്ക് ജ്യൂസ് വിതരണം നടത്തി. ഭാരവാഹികളായി സോമൻ കൈറ്റാത്ത് ( പ്രസിഡന്റ്) , കെ.എം. അബ്ദുൽ ഖാദർ ( വൈ പ്രസിഡന്റ് ) ,ടി.ദേവരാജൻ (സെക്രട്ടറി ) അഷറഫ് പൂച്ചാക്കൽ ( ജോ. സെക്രട്ടറി ), ലോറൻസ് പെരിങ്ങലത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.