ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പതിനൊന്ന് ദിവസങ്ങളായി നടന്ന ദശാവതാര ചാർത്ത് മഹോത്സവം ഇന്നലെ വിശ്വരൂപ ചാർത്തോടെ സമാപിച്ചു . വിശ്വരൂപ ചാർത്ത് ദർശനത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത് .8 ന് മേട മാസ അമാവാസി ദിവസം വിശേഷാൽ പിതൃ പൂജകൾ , ബലി തർപ്പണം രാവിലെയും ഉച്ചയ്ക്കും അന്നദാനവും നടക്കും. 9ന് വൈശാഖ മാസാചരണം . 10 ന് അക്ഷയ തൃതീയ പ്രമാണിച്ച് വിശേഷാൽ ലക്ഷ്മീ നാരായണ പൂജ. 16 ന് രാവിലെ 8.30 ന് നാരായണീയം. 19ന് വിശേഷാൽ ധന്വന്തരി ഹോമം. 23ന് പൗർണമി പൂജ,30ന് നാരായണീയം .ചടങ്ങുകൾക്ക് കണ്ണ മംഗലത്ത് ഇല്ലത്ത് ബ്രഹ്മ ദത്തൻ നമ്പൂതിരി യുടെ മുഖ്യ കാർമികത്വവും മേൽശാന്തി കുര്യാറ്റ്പ്പുറത്തില്ലത്ത് യദു കൃഷ്ണൻ ഭട്ടതിരി , കീഴ് ശാന്തി ഗിരീഷ് നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിക്കും.