ambala

അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് വേണ്ടത്ര പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് അദ്ധ്യക്ഷത വഹിച്ചു . ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. സുബാഹു, പി.സാബു, യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കൺവീനർ അഡ്വ.ആർ.സനൽകുമാർ, ബിന്ദു ബൈജു, ആർ.വി.ഇടവന , എം.എച്ച്.വിജയൻ, എ.ആർ.കണ്ണൻ, ബി.റഫീഖ്,എൻ ഷിനോയ്, ഷിതാ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.