ambala

അമ്പലപ്പുഴ: സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മേയ്ദിന റാലിയും വി.ചന്ദ്രശേഖരൻ അനുസ്‌മരണവുംസി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ മണ്ഡലം അസി. സെക്രട്ടറി സി.വാമദേവ് അദ്ധ്യക്ഷനായി. ജില്ലാ അസി.സെക്രട്ടറി പി.വി.സത്യനേശൻ സന്ദേശം നൽകി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ.വി. മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. ഡി.പി. മധു, വി.സി. മധു, അഡ്വ.ആർ.ശ്രീകമാർ,കരുമാടി ഗോപൻ, വി. മോഹനൻ, കെ.എഫ്. ലാൽജി,എസ്.കുഞ്ഞുമോൻ, സലാം അമ്പലപ്പുഴ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ സ്വാഗതവുംസുഗാന്ത് അശോക് നന്ദിയും പറഞ്ഞു.