അമ്പലപ്പുഴ : ലോകതൊഴിലാളി ദിനത്തിൽ ജൂനിയർ ജേസീസ് പുന്നപ്രയുടെ ആഭിമുഖ്യത്തിൽ സ്ത്രീ തൊഴിലാളികളെ ആദരിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം സതി രമേശ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജൂനിയർ ജേസിസ് സോൺ പ്രസിഡന്റ് റിസാൻ എ.നസീർ തൊഴിലാളികളെ ആദരിച്ചു.തൊഴിലിന്റെ മഹത്വവും തൊഴിലാളിയുടെ പ്രസക്തിയും പുതു തലമുറക്ക് പാഠമാകണമെന്ന് റിസാൻ പറഞ്ഞു. ജെ.സി.ഐ പുന്നപ്ര ലോം പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷനായി.ജെ. സി. ഐ ഭാരവാഹികളായ കേണൽ സി.വിജയകുമാർ, പി.അശോകൻ, നസീർ സലാം, അങ്കിത് അവിട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.