അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ രജനീഷ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്നു. നിർദ്ധ കുടുംബത്തിന്റെ ഏക അത്താണിയാണ് രജനീഷ്. ഭാര്യ ഹെലനാണ് രജനീഷിന് കരൾ പകുത്ത് നൽകുന്നത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ് രജനീഷ്. പത്താം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കളുടെ പിതാവാണ് രജനീഷ്. ഡോക്ടർമാർ നിർദേശിക്കുന്ന ഏതു ദിവസവും ശസ്ത്രക്രിയ ചെയ്യണം. ആശുപത്രി ചെലവുകൾക്ക് മാത്രം 25 ലക്ഷം രൂപ ആവശ്യമാണ്. രജനീഷിന്റെ ഫോൺ നമ്പർ: 919946756424.