ചേർത്തല:എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായിരുന്ന കെ.വാസുദേവപണിക്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തണ്ണീർമുക്കം കുടുംബവീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയിൽ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ശശിധരൻ അദ്ധ്യക്ഷനായി.കെ.പി.സി.സി നിർവാഹക സമിതിയംഗം എം.ജി.ശശിധരൻ,ഐസക് മാടവന, സജി കുര്യാക്കോസ്,സി വി തോമസ്,സി.ഡി.ശങ്കർ,കെ.സി.ആന്റണി,പി.ടി. രാധാകൃഷ്ണൻ,ടി.ഡി.രാജൻ,തണ്ണീർമുക്കം ശിവശങ്കരൻ എന്നിവർ സംസാരിച്ചു.