s

ആലപ്പുഴ : ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കും.ജില്ലയിൽ മേയ് ഏഴിന് ബ്ലോക്കുതലത്തിലും പത്തിന് ജില്ലാതലത്തിലുമാണ് ക്വിസ് മത്സരങ്ങൾ. 7,8,9 ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പരിസ്ഥിതി, ജൈവവൈവിധ്യം വിഷയങ്ങളെ അധികരിച്ചായിരിക്കും ക്വിസ് മത്സരം. വിജയികളെ പങ്കെടുപ്പിച്ച് മേയ് 20 മുതൽ മൂന്നു ദിവസം മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ പഠനോത്സവക്യാമ്പ് സംഘടിപ്പിക്കും. വിശദ വിവരങ്ങൾക്ക് 8606586012, 9656786005, 9605418356.