ആലപ്പുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീല പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി. മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ ആരംഭിച്ചു. ആഗസ്റ്റ് വരെ നീണ്ടു നൽക്കുന്ന പരിശീലനത്തിൽ എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 4913 അധ്യാപകർ പങ്കെടുക്കും.
ലാപ് ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നത്.