തുറവൂർ: അന്ധകാരനഴി - പത്മാക്ഷിക്കവല തീരദേശ റോഡിൽ ബിവറേജ് ഷോപ്പിനു സമീപം പാടശേഖരത്ത് മാലിന്യം നി ക്ഷേപിക്കുന്നത് പതിവാകുന്നു. ചെമ്പകശേരിപാടശേഖരത്തിന് അരികിലൂടെ കടന്നുപോകുന്ന റോഡിൽ ഇരുട്ടിന്റെ മറവിലാണ് മാലിന്യം തള്ളുന്നത്. റോഡിൽ വഴിവിളക്കുകൾ ഉണ്ടെങ്കിലും സാമൂഹ്യവിരുദ്ധർ അവ പലതും നശിപ്പിച്ച നിലയിലാണ്. പകൽ സമയത്തും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യനിക്ഷേപം ദിനംപ്രതി വർദ്ധിക്കുമ്പോഴും പഞ്ചായത്തധികൃതരോ പൊലീസോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.