ആലപ്പുഴ: സർക്കാർ അംഗീകൃത സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്ര സ്‌കിൽ ആൻഡ് നോളഡ്ജ് ഡെവലപ്‌മെന്റ് സെന്ററിൽ (എസ്.കെ.ഡി.സി) സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ പ്രൊമോഷനും ഇൻക്രിമെന്റിനും വേണ്ടി സഹകരണ ചട്ടം 185 (1) പ്രകാരമുള്ള അഞ്ചുദിവസത്തെ ഹ്രസ്വകാല പരിശീലന പരിപാടി മേയ് 14 മുതൽ 18 വരെ നടക്കും. ഓൺലൈനായി (ഗൂഗിൾ മീറ്റ്) സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. 9037323239, 9496244701.