ആലപ്പുഴ: നാടാകെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മേയ്ദിനം ആഘോഷിച്ചു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ നഗരത്തിൽ തൊഴിലാളികളുടെ പ്രകടനവും സമ്മേളനവും നടന്നു. തുടർന്ന് ടൗൺ ഹാളിന് സമീപം നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പി.ഗാനകുമാർ, ഡി.പി.മധു, ആർ.അനിൽകുമാർ, പി.പി.പവനൻ, വി.എസ്.മണി, എ.എം.ഷിറാസ്, കെ.ആർ.ഭഗീരഥൻ, പി.യു.അബ്ദുൾ കലാം, ആർ.പ്രദീപ്, വിബി അശോകൻ, സി.ഷാംജി, ആർ.ശശിയപ്പൻ, സി.കുശൻ, കെ.എഫ്.ലാൽജി , കെ.എച്ച്.ലേഖ എന്നിവർ സംസാരിച്ചു. കേരള ഷോപ്പ് എംപ്ലോയീസ് കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ നടത്തിയ ദിനാചരണ സമ്മേളനം ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഷാബ്ദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജി.പുഷ്‌കരൻ, ബിനു മദനൻ, ഡി.ഡി.സുനിൽകുമാർ, ഹക്കീം മുഹമ്മദ് രാജാ, ജോസ് പൂണിചിറ, ശ്യാമള പ്രസാദ്, ലൈസമ്മ ബേബി, കെ.സുകുമാരിയമ്മ, സാബു കന്നിട്ട, തോമസ് ജോൺ എന്നിവർ സംസാരിച്ചു.