ചേർത്തല :നൈപുണ്യ കോളേജിൽ ഹോട്ടൽ മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'സുറിയാനി അടുക്കള' ഫുഡ് ഫെസ്റ്റിവൽ നടത്തി. ചേർത്തല കോളേജ് മുൻ പ്രിൻസിപ്പലും ചെങ്ങമനാട് സെന്റ് ആന്റണീസ് ഇടവക വികാരിയുമായ ഫാ.വർഗീസ് പൊന്തേപള്ളി ഉദ്ഘാടനം ചെയ്തു.അങ്കമാലി നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.പോൾ കൈത്തൊട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ സംസാരിച്ചു.കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി സ്വാഗതവും അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ നന്ദിയും പറഞ്ഞു. പരമ്പരാഗത സുറിയാനി ഭക്ഷണങ്ങളുടെ രുചികരമായ ഒരു കലവറയാണ് ഹോട്ടൽ മാനേജ്‌മെന്റ് വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരുക്കിയത്.