ചേർത്തല:കേരള സാബർമതി സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനാചരണവും തകഴിയുടെ 'തോട്ടിയുടെ മകൻ' എന്ന നോവലിലെ തൊഴിലാളിയുടെ മൂന്ന് തലമുറയുടെ ചരിത്രം ഇന്നിന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും സംഘടിപ്പിച്ചു.സേവ് കുട്ടനാടിന്റെ നായകൻ ആന്റണി ഉദ്ഘാടനം ചെയ്തു. സാബർമതി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു. തകഴിയുടെ 'തോട്ടിയുടെ മകൻ നോവൽ അവലോകനം സംസ്ഥാന ജനറൽ സെക്രട്ടറിയും ടോം ജോസഫ് ചമ്പക്കുളം നടത്തി.സംസ്ഥാന കോ ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി.കെ.ആർ.കുറുപ്പ് മാരാരിക്കുളം മോഡറേറ്ററായി. എം.വി.ഉത്തമകുറുപ്പ്,കലവൂർ വിജയകുമാർ,സുധീർ,ആശ കൃഷ്ണാലയം,സിസിമോൾ എന്നിവർ പങ്കെടുത്തു.