ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 244-ാം നമ്പർ പുന്നപ്ര പടിഞ്ഞാറ് ശാഖയിൽ ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകർമ്മം നടക്കും. നാളെ രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകിട്ട് 3.30ന് ശാഖായോഗം അങ്കണത്തിൽ നിന്നാരംഭിച്ച് തയ്യിൽ നാഗരാജ ക്ഷേത്രം, കൊട്ടയ്ക്കാട് ക്ഷേത്രം, ആഞ്ഞിലിപ്പറമ്പ് സുബ്രഹ്മണ്യ ക്ഷേത്രം, അന്നപൂർണേശ്വരി ബാലഭദ്രാദേവി ക്ഷേത്രം വഴി വിഗ്രഹ ഘോഷയാത്ര. രാത്രി 6.30ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി നേത്രരോഗ വിഭാഗം മേധാവി ഡോ.ഡാലിയ ഭദ്രദീപ പ്രകാശനം നടത്തും. തുടർന്ന് പ്രഭാഷണം, പ്രസാദം ഊട്ട്. 5 ന് രാവിലെ 7.30ന് വിഗ്രഹ പ്രതിഷ്ഠ നടത്തുന്ന വർക്കല ശിവഗിരിമഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദയെ പൂർണകുംഭം നൽകി സ്വീകരിക്കും. 8.30നും 8.50നും മദ്ധ്യേ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ. 9.45ന് അനുഗ്രഹ പ്രഭാഷണം, 10.30ന് പൊതുസമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജി.ഡി.പി.എസ് പ്രസിഡന്റ് കെ.ഗോപി അദ്ധ്യക്ഷനാകും. ഗുരുമന്ദിര സമർപ്പണം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, ഗുരുദേവ വിഗ്രഹ സമർപ്പണം യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, നടപ്പന്തൽ സമർപ്പണം 244ാം നമ്പർ ശാഖാ ചെയർമാൻ കെ.എം.രവീന്ദ്രൻ എന്നിവർ നിർവഹിക്കും. 244ാം നമ്പർ ശാഖാ കൺവീനർ കെ.വി.പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തും. 245-ാം നമ്പർ ശാഖാ സെക്രട്ടറി ഷാജി, അറവുകാട് ക്ഷേത്രം പ്രസിഡന്റ് കിഷോർ കുമാർ, അന്നപൂർണേശ്വരി ക്ഷേത്രം സെക്രട്ടറി ഡി.സുരേഷ്, 51ാം നമ്പർ എ.കെ.ഡി.എസ് പ്രസിഡന്റ് ഡി.അഖിലാനന്ദൻ, പുന്നപ്ര മസിജിദുൽ അൻവാർ ജുമുഅ മസ്ജിദ് കൺവീനർ അബ്ദുൾ റഷീദ്, യു.കെ.ഡി വിദ്യാലയം പ്രിൻസിപ്പൽ ഡി.ഉണ്ണികൃഷ്ണൻ, ശാന്തിഭവൻ ട്രസ്റ്റ് ബ്രദർ മാത്യു ആൽബിൻ തുടങ്ങിയവർ സംസാരിക്കും. ജി.ഡി.പി.എസ് സെക്രട്ടറി പി.ഷാജിമോൻ സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.സതീശൻ നന്ദിയും പറയും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.