ph

കായംകുളം : കായംകുളത്ത് റോഡരുകിൽ നിന്ന മൂന്ന് കഞ്ചാവ് ചെടികൾ എക്സൈസ് സംഘമെത്തി നശിപ്പിച്ചു.

ഐക്യജംഗ്ഷന്‍ സമീപം വരിക്കപ്പള്ളി ജംഗ്ഷനിലെ റോഡരുകിൽ നിന്നാണ് എക്‌സൈസ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. ചിലർ ചെടിയെ പരിപാലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവിരം അറിയിക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.